വനിതാസംവരണം മുന്നോട്ടു കൊണ്ടുപോകുന്ന സുപ്രധാന ബിൽനടപ്പിക്കുന്നതോടെ ലോക് സഭയിലും നിയമസഭകളിലും 50 ശതമാനം സീറ്റുകൾ വർധിക്കും. വനിതകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള ബില്ലുകളാണ് പാർലമെന്റ് ചർച്ച ചെയ്യുന്നത്. ......
ദോഹ:അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളെയും മാനസിക സമ്മർദ്ദങ്ങളെയും പക്വതയോടെ നേരിടാൻ വഴികാട്ടിയായി ഖത്തർ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഫോർ ദ ബ്ലൈൻഡ് (QSCCB) പ്രത്യേക ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 'മാനസിക പ്രതിരോധവും പ്രതിസന്ധികളിലെ സ്മാർട്ട് സഹവർത്തിത്വവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ഖത്തർ സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് സ്പെഷ്യൽ നീഡ്സ് ഉപദേഷ്ടാവുമായ ഡോ. ......
ദോഹ: ആഗോള കുതിരപ്പന്തയ വേദിയിലെ വിസ്മയമായ ലോഞ്ചിൻസ് ഗ്ലോബൽ ചാമ്പ്യൻസ് ടൂറും (LGCT) ഖത്തറിന്റെ 'ഇയേഴ്സ് ഓഫ് കൾച്ചർ' (Years of Culture) പദ്ധതിയും തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നു. കായികരംഗത്തെയും സംസ്കാരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സംരംഭം 2026-ലെ സീസണിൽ മെക്സിക്കോ സിറ്റി, കെയ്റോ, റബാത്ത് എന്നിവിടങ്ങളിലേക്ക് പടർന്നുപന്തലിക്കും.
2024-ൽ ഖത്തർ-മൊറോക്കോ സാംസ്കാരിക വർഷത്തിന്റെ ഭാഗമായി റബാത്തിൽ ആരംഭിച്ച ഈ കൂട്ടുകെട്ടിന്റെ വിജയമാണ് ഇപ്പോൾ കൂടുതൽ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഏപ്രിൽ 16 മുതൽ 19 വരെ മെക്സിക്കോ സിറ്റിയിലെ കാമ്പോ മാർട്ടെയിലാണ് ഈ സീസണിലെ പ്രധാന മത്സരം അരങ്ങേറുന്നത്. ......
ദോഹ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായിരുന്ന ടി.എസ്. ഇബ്രാഹീം കുട്ടി മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഖത്തർ കേരള ഇസ്ലാമിക് സെൻ്റർ, മങ്ങാട് ഖത്തർ പ്രവാസി കൂട്ടായ്മ, കെഎംസിസി ഖത്തർ തലശ്ശേരി മണ്ഡലം കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അബൂഹമൂറിലെ ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ചു.
മാലിക് ഹുദവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ റഊഫ് പെരിങ്ങാടി സ്വാഗതം പറഞ്ഞു. ......
മെയ് നാല് ഉച്ചയോടെ പതിനാറാം നിയമസഭയുടെ രൂപവും സന്ദേശവും നമുക്ക് ലഭ്യമാകും. നിലവിലെ മന്ദീഭവിച്ച സാഹചര്യം മാറി നിക്ഷേപവും തൊഴിലും സൃഷ്ടിക്കുന്നതിൽ ഊന്നുന്ന; പ്രത്യുൽപ്പന്നമതിത്വവും ഭരണമെച്ചവുമുള്ള പൗരസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു പുതിയ സർക്കാരിനെ നിയമസഭ സൃഷ്ടിക്കും എന്നാണ് വോട്ടർമാരുടെ പ്രതീക്ഷ.
സംസ്ഥാനത്ത് ഒരു ഭരണമാറ്റം സുനിശ്ചിതമാണ്. ഭരണഘടനാപരമായി 'തുടർഭരണം' എന്നൊന്നില്ല. മുൻ മുഖ്യമന്ത്രിമാർ പുതിയ നിയമസഭയിലും ഭുരിപക്ഷം നേടുമ്പോൾ ആലങ്കാരികമായി ഭരണപക്ഷവും പത്രമാധ്യമങ്ങളും സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഒരു പദമാണ് 'തുടർഭരണം'. ......
കാസർഗോട്ടെ മഞ്ചേശ്വരത്ത് ഇക്കുറിയെങ്കിലും താമര വിരിയുമോ? ദേശീയ
മാധ്യമങ്ങൾ അടക്കം അത്യധികം ആകാംക്ഷയോടെയാണ് കേരളത്തിന്റെ
അതിർത്തിപ്രദേശമായ മഞ്ചേശ്വരത്ത് ഉറ്റുനോക്കുന്നത്. ചന്ദ്രഗിരി പുഴക്കക്കരെ
മഞ്ചേശ്വരത്തും കാസർഗോഡും ബി.ജെ.പിക്ക് ശക്തമായ സ്വാധീനമാണുള്ളത്.
എന്നാൽ ഇന്നുവരെ അവിടെ വിജയതിലകമണിയാൻ ബി.ജെ.പിക്ക്
കഴിഞ്ഞിട്ടുമില്ല. ......